HOME
DETAILS

വിട പറഞ്ഞത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ മുന്നണിപ്പോരാളി

  
backup
January 31 2017 | 22:01 PM

e-ahammed-skkr-2

കണ്ണൂര്‍: മികച്ച പാര്‍ലമെന്റേറിയനും ന്യൂനപക്ഷ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഇ. അഹമ്മദ് (78) വിടവാങ്ങി.

മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റും ലോക്‌സഭാംഗവുമായ ഇ അഹമ്മദ് മുസ്‌ലിം സമുദായത്തിന് എക്കാലത്തും ആവേശമായിരുന്നു.

മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്ന അദ്ദേഹം ജനുവരി 31നു ലോക്‌സഭയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം കര്‍മമേഖല വിട്ട് യാത്രയായത്.

ദീര്‍ഘകാലം കേരളത്തില്‍ വ്യവസായ മന്ത്രിയും കഴിഞ്ഞ രണ്ടു യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സഹമന്ത്രിയുമായിരുന്നു അഹമ്മദ്.

കണ്ണൂര്‍ സിറ്റിയിലെ വ്യാപാരി അബ്ദുല്‍ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29 നായിരുന്നു അഹമ്മദിന്റെ ജനനം.

കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂള്‍, തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായ അഹമ്മദ് മികച്ച പാര്‍ലമെന്റേറിയനും ന്യൂനപക്ഷ അവകാശപ്പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു.

 

img_4437

 

എം.എസ്.എഫ് രൂപീകരിച്ചാണ് അദ്ദേഹം നേതൃനിരയിലെത്തുന്നത്. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അഹമ്മദ് വിദ്യാഭ്യാസകാലത്ത് ചന്ദ്രിക ലേഖകനായും ഉപപത്രാധിപരായും സേവനമനുഷ്ഠിച്ചു.

അഭിഭാഷക പട്ടം ലഭിച്ച ശേഷം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലും ഹൈക്കോടതിയിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നു.

1967ല്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചാണ് അദ്ദേഹം പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.

തുടര്‍ന്ന് ഒരുതവണ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയെയും പിന്നീടു മൂന്നുതവണ മലപ്പുറം ജില്ലയിലെ താനൂരിനെയും നിയമസഭയില്‍ പ്രതിനിധീകരിച്ചു.


1981-83 കാലത്ത് കണ്ണൂര്‍ നഗരസഭാ ചെയര്‍മാനും 1983-88 കാലത്ത് സംസ്ഥാന വ്യവസായ മന്ത്രിയുമായി. 1981 മുതല്‍ 1997 വരെ ഉറപ്പുകള്‍ സംബന്ധിച്ച നിയമസഭാ സ്റ്റാന്റിങ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

1991ല്‍ മഞ്ചേരിയില്‍ നിന്നാണ് ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 1996, 1998, 1999, 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചു.

2004ല്‍ പൊന്നാനിയിലേക്കു മാറിയ അഹമ്മദ് 2009ല്‍ മലപ്പുറമായി മാറിയ പഴയ മഞ്ചേരിലേക്കു തന്നെ തിരിച്ചെത്തി. കേന്ദ്രമന്ത്രിസഭയില്‍ വിദേശകാര്യം, റെയില്‍വേ, മാനവവിഭവശേഷി വികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായാണു സേവനമനുഷ്ഠിച്ചത്.

2004ല്‍ ഇറാഖിലെ ഖാണ്ഡഹാറില്‍ ബന്ദിയാക്കപ്പെട്ട ഇന്ത്യക്കാരെ മോചിപ്പിച്ചതും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയപ്പോള്‍ ഇന്ത്യക്കാരെ അതിന്റെ ആഘാതത്തില്‍ നിന്നും രക്ഷിച്ച ഇടപെടലും നയതന്ത്ര രംഗത്ത് ഇ. അഹമ്മദ് ഏവരുടെയും പ്രശംസപിടിച്ചുപറ്റിയിരുന്നു.

1991 മുതല്‍ 2014 വരെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ സ്ഥിരം ഇന്ത്യന്‍ സാന്നിധ്യമായിരുന്നു. ഹജ്ജ് സൗഹൃദസംഘാംഗത്തിലെ അംഗമായും കഅ്ബ കഴുകല്‍ ചടങ്ങിനു ക്ഷണിക്കപ്പെടുന്ന ഏതാനും ലോക മുസ്‌ലിം നേതാക്കളില്‍ ഒരാളുമായിരുന്നു അഹമ്മദ്.

കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപക കാലഘട്ടം മുതല്‍ ചെയര്‍മാന്‍, ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗം ഉള്‍പ്പെടെയുള്ള വിവിധ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.

ഭാര്യ: പരേതയായ സുഹറ. മക്കള്‍: റയീസ് (മസ്‌ക്കറ്റ്) നസീര്‍, ഡോ. ഫൗസിയ ഷെര്‍സാദ് (യു.എ.ഇ). മരുമകന്‍: ഡോ. ഷെര്‍സാദ് (യു.എ.ഇ). മരുമക്കള്‍: ഡോ. ഷെര്‍സാദ് (യു.എ.ഇ), നിഷാം, നൗഷിന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  6 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  34 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  42 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago