കാളപൂട്ട്, പോത്തുപൂട്ട് മത്സരങ്ങള്‍ നടത്താന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് പ്രമേയം
മലപ്പുറം: കാര്‍ഷികോത്സവങ്ങളില്‍ ജനകീയമായ കാളപൂട്ട്, പോത്തുപൂട്ട് മത്സരങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കണമെന്നു മലപ്പുറം ജില്ലാപഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുപ്രിംകോടതി ഇടപെട്ടു നിര്‍ത്തലാക്കിയ ജെല്ലിക്കെട്ടിനു തമിഴ്‌നാട് സര്‍ക്കാരിന്റെ ഇടപെടലിലൂടെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് പ്രമേയം.
സലീം കുരുവമ്പലം അവതരിപ്പിച്ച പ്രമേയം ഇസ്മാഈല്‍ മൂത്തേടം പിന്താങ്ങി. മുന്‍ സര്‍ക്കാര്‍ അനുവദിച്ച നിലമ്പൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വകീരിക്കണമെന്നു ടി.പി അഷ്‌റഫലി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി. ഇസ്മാഈല്‍ അനുവാദകനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമര്‍ അറക്കല്‍, വി. സുധാകരന്‍, വി. ഹാജറുമ്മ ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."