മലബാര്‍ കണ്ണാശുപത്രി സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: മലബാര്‍ കണ്ണാശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ആധുനിക ചികിത്സ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേരിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രം തുടങ്ങിയതെന്ന് എം.ഡി പി.എം റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വയനാട് റോഡില്‍ സിവില്‍സ്റ്റേഷന് സമീപം പാലാട്ട്താഴത്ത് പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലിന്റെ വിപുലമായ ഉദ്ഘാടന ചടങ്ങ് ജൂലൈയില്‍ നടക്കും. കണ്ണടകള്‍, മള്‍ട്ടിഫോക്കല്‍ ലെന്‍സ് ഉപയോഗിച്ചുള്ള നേത്രശസ്ത്രക്രിയ, കണ്ണിനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയ, മൈക്രോ ഇന്‍സിഷന്‍ ക്യാറ്ററാക്ട് സര്‍ജറി തുടങ്ങി നേത്രപരിചരണ രംഗത്തെ അത്യാധുനിക ചികിത്സകള്‍ക്കുള്ള സൗകര്യങ്ങള്‍ സൂപ്പര്‍ സ്‌പെഷാലിറ്റി കേന്ദ്രത്തില്‍ ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഇ.കെ അബ്ദുല്‍സലാം, ഡയരക്ടര്‍മാരായ ബാബു കുപ്പാരയില്‍, മുഹമ്മദ് ബാബു, അജി വി. എബ്രഹാം, വി. ഉമൈര്‍, ഡോ. വി. സുജിത്ത് നായനാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."