കരാറില്‍ ക്രമക്കേടെന്ന് വിജിലന്‍സ്
കൊച്ചി: അഴീക്കല്‍ തുറമുഖത്തെ മണല്‍ വാരല്‍ കരാറില്‍ ക്രമക്കേടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
യന്ത്രങ്ങള്‍ ഉപയോഗിക്കാതെ മണ്ണു വാരുന്നതിനു മുന്‍ഗണന നല്‍കുന്ന സംഘങ്ങള്‍ക്ക് കരാര്‍ നല്‍കണമെന്നിരിക്കെ ചക്കരക്കല്ലിലെ സഹകരണ സംഘത്തിന്റെ ടെണ്ടര്‍ നിരസിച്ചില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഈ വ്യവസ്ഥ ബൈലോയില്‍ ഇല്ലെന്ന കാരണത്താല്‍ 11 സംഘങ്ങളുടെ ടെണ്ടര്‍ നിരസിച്ചിരുന്നു. തുറമുഖത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സംഘത്തിനാണു കരാര്‍ നല്‍കേണ്ടതെന്നിരിക്കെ 25 കിലോമീറ്റര്‍ അകലെ ചക്കരക്കല്ലിലുള്ള സംഘത്തിന് കരാര്‍ നല്‍കിയത് തെറ്റാണ്. 2016 ജനുവരി നാലിന് നിലവിലെ മണ്ണു നീക്കം നിര്‍ത്തിവച്ചു പുതിയ കരാര്‍ ക്ഷണിക്കാന്‍ ഹര്‍ജിക്കാരന്‍ അധ്യക്ഷനായ സമിതി തീരുമാനിച്ചെങ്കിലും ഇതില്‍ തുടര്‍ നടപടി ഉണ്ടായില്ല. ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളതെന്നും വിജിലന്‍സ് പറയുന്നു.
മണ്ണു വാരാനുള്ള കരാറില്‍ അഴിമതിയുണ്ടെന്ന വിജിലന്‍സ് കേസ് റദ്ദാക്കാന്‍ മുന്‍ പോര്‍ട്ട് ഡയറക്ടര്‍ പി.എ ഷേക്ക് പരീത് നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് ഡിവൈ.എസ്.പി ജി സാബുവാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."