ജില്ലയില്‍ 1193 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും
വരള്‍ച്ചാ മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
കണ്ണൂര്‍: വരള്‍ച്ചാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവിലുള്ള ജലസ്രോതസുകള്‍ സംരക്ഷിക്കാനും വീണ്ടെടുക്കാനും നല്ല ശ്രദ്ധ ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം നിര്‍ദേശിച്ചു.
ജില്ലയില്‍ ജലക്ഷാമം നേരിടുന്നതിനായി 1193 കിയോസ്‌ക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയായതായി കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. നിലവില്‍ 355 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശമനുസരിച്ചാണ് കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത്.
ഭൂഗര്‍ഭ ജല വകുപ്പിന്റെ കീഴില്‍ 587 കുഴല്‍ക്കിണര്‍ ഹാന്റ്‌പൈപ്പ് അറ്റകുറ്റപ്പണിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. ഒരാഴ്ചക്കകം പ്രവൃത്തി പൂര്‍ത്തിയാക്കും.
ഹരിതകേരളം മിഷന്റെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 427 തോട് ശുചീകരിച്ചിട്ടുണ്ട്. 406 താല്‍ക്കാലിക തടയണകളും നിര്‍മിച്ചു. തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി 42 കുളം നിര്‍മിക്കാനും കഴിഞ്ഞു. ജില്ലയിലാകെ 1.69 ലക്ഷം മഴക്കുഴികളും പദ്ധതിയുടെ ഭാഗമായി ഉണ്ടാക്കി. വരള്‍ച്ചയെത്തുടര്‍ന്ന് ജില്ലയില്‍ 27.5 ലക്ഷം രൂപയുടെ വിളനാശമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."