വാഹനാപകടം; ഡ്രൈവര്‍മാര്‍ക്ക് തടവും പിഴയും
കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ കാല്‍നട യാത്രക്കാര്‍ക്ക് പരുക്കേറ്റ രണ്ടു കേസുകളില്‍ ഡ്രൈവര്‍മാര്‍ക്ക് കോടതി തടവും,പിഴയും ശിക്ഷ വിധിച്ചു. കാല്‍നടയാത്രക്കാരിയായ വീട്ടമ്മക്ക് കാര്‍ തട്ടി പരുക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് കോടതി പിരിയും വരെ തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇതിന് പുറമെ അപകടത്തില്‍ പരുക്കേറ്റ വീട്ടമ്മക്ക് ആറായിരം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ കുഞ്ഞബ്ദുല്ലയുടെ മകന്‍ പി.വി മുഹമ്മദ് ത്വയിബിനെയാണ് (25) ഹൊ സ്ദുര്‍ഗ് ഒന്നാംക്ലാസ്(ഒന്ന്)കോടതി ഈ കേസില്‍ ശിക്ഷിച്ചത്.
2015 സെപ്റ്റംബര്‍ 25 ന് പുതിയ കോട്ടയിലെ സ്‌കൂള്‍ പരിസരത്ത് വച്ചാണ് കേസിനാസ്പദമായ സംഭവം. ബങ്കളം കക്കാട്ടെ നിട്ടടുക്കന്‍ കുഞ്ഞികൃഷ്ണന്റെ ഭാര്യ വിദ്യാലക്ഷ്മിയെ ഇയാള്‍ ഓടിച്ച കാര്‍ ഇടിക്കുകയായിരുന്നു.
മറ്റൊരു കേസില്‍ കാല്‍നട യാത്രക്കാരനായ വൃദ്ധന് സ്‌കൂട്ടര്‍ തട്ടി പരുക്കേറ്റ സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെയും കോടതി 1000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു. ഇതിനു പുറമേ പരുക്കേറ്റയാള്‍ക്ക് സ്‌കൂട്ടര്‍ യാത്രക്കാരന്‍ 6000 രൂപ നഷ്ടപരിഹാരം ന ല്‍കണമെന്നും കോടതി വിധിച്ചു.
ട്രാഫിക് സര്‍ക്കിളിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന ബല്ലാകടപ്പുറത്ത് ഹാജി ക്വാര്‍ട്ടേഴ് സില്‍ താമസിക്കുന്ന കുഞ്ഞബ്ദുല്ലക്ക് (65) സ്‌കൂട്ടര്‍ തട്ടി പരുക്കേറ്റ സംഭവത്തിലാണ് പുല്ലൂര്‍ മണിയംതട്ട ചക്രപാണി നായരുടെ മകന്‍ മനോജ് കുമാറിനെ (22) കോടതി ശിക്ഷിച്ചത്. മനോജ് ഓടിച്ച കെ.എല്‍. 60 കെ 6997 നമ്പര്‍ സ്‌കൂട്ടറാണ് കുഞ്ഞബ്ദുല്ലയെ ഇടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."