HOME
DETAILS
MAL
മാലിന്യം ഭക്ഷിക്കാനെത്തുന്ന വന്യമൃഗങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു
backup
May 27 2016 | 22:05 PM
ഗൂഡല്ലൂര്‍: മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ വന്യമൃഗങ്ങള്‍ ഭക്ഷണം തേടിയെത്തുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളാണ് ഗൂഡല്ലൂര്‍ നഗരസഭയിലെ മാലിന്യം നിക്ഷേപിക്കുന്ന സില്വര്ഗ്ലൗഡിലെ സ്വകാര്യ എസ്റ്റേറ്റിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിലെത്തുന്നത്.
ജനങ്ങള്‍ക്ക് ഭീഷണിയാകുന്നതിന് പുറമേ വന്യജീവികളുടെ നിലനില്പിനും ഇത് ഭീഷണിയാകുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ ഭക്ഷിക്കുന്നത് വന്യമൃഗങ്ങളുടെ ജീവനും ഭീഷണിയാണ്. കാട്ടാനകള്‍ക്ക് പുറമേ പുലി, കടുവ, മാന്‍, കാട്ടുപോത്ത്, ചെന്നായ, കുരങ്ങ് തുടങ്ങി നിരവധി ജീവികളാണ് പ്രദേശത്ത് എത്തുന്നത്. വന്യമൃഗങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിലേക്ക് എത്തുന്നത് തടയാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."