കായംകുളത്ത് എലിവേറ്റഡ് പാതയ്ക്കായി സമ്മര്‍ദം ഏറുന്നു
കായംകുളം: ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കായംകുളത്തേക്ക് ചേര്‍ത്തല മോഡല്‍ എലിവേറ്റഡ് പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് സമ്മര്‍ദം ഏറുന്നു.
ഇക്കാര്യം ദേശീയപാത അതോറിറ്റിയെ ധരിപ്പിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാത അതോറിറ്റി ചേര്‍ത്തലയില്‍ എലിവേറ്റഡ് പാത നിര്‍മിക്കുന്നതിന് ശിപാര്‍ശ നല്കി കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതിക്ക് വിധേയമായിട്ടാരിക്കും എലിവേറ്റഡ് പാത വരിക. ചേര്ത്തലയേക്കാള് എലിവേറ്റഡ് പാത അനിവാര്യമായ ജങ്ഷനാണു കായംകുളത്തേതെന്ന പരിഗണന അധികാരികളെ ബോധ്യപ്പെടുത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ കെ.സി വേണുഗോപാല്‍ എം.പി തുടരുന്നത്.
കൊറ്റുകുളങ്ങരമുതല്‍ കുന്നത്താലുംമൂട് ജങ്ഷന് വരെ കോണ്‍ക്രീറ്റ് തൂണുകളില്‍ പുതിയ റോഡ് നിര്‍മിക്കുന്ന രീതി യാണ് എലിവേറ്റഡ് പാത. ഈ പാതയുടെ അടിഭാഗത്തൂടുകൂടി അപ്പുറത്തേക്കും ഇപ്പുറത്തേക്കും വാഹനങ്ങള്‍ക്ക് കടക്കാനാകും എന്നതാണ് എലിവേറ്റഡ് പാതയുടെ സവിശേഷത.
ഈ രണ്ട് ജങ്ഷനുകള്‍ക്കും മധ്യേ ആറ് പ്രധാന ജങ്ഷനുകളും 16 ലേറെ ചെറുകിട ക്രോസുകളുമുണ്ട്. എലിവേറ്റഡ് പാത വന്നില്ലെങ്കില്‍ ദേശീയപാതയ്ക്കു കിഴക്കും പടിഞ്ഞാറും പ്രദേശവുമായുള്ള നേരിട്ടുള്ള സഞ്ചാരബന്ധം താറുമാറാകും. ഇതൊഴിവാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ സംവിധാനമാണ് ഏലിവേറ്റഡ് പാതയെന്ന് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."