HOME
DETAILS
MAL
അശാസ്ത്രീയ നിര്‍മാണം: കലുങ്കും ഓടയും മഴയില്‍ ഒലിച്ചുപോയി
backup
February 01 2017 | 09:02 AM
കായംകുളം: കായംകുളം നഗരസഭ ഏഴാം വാര്‍ഡില്‍ നഗരസഭ 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കലുങ്കും ഓടയും തകര്‍ന്നുവീണു. കോയിക്കപ്പടിക്കല്‍ - ഇല്ലത്ത് റോഡില്‍ പണിത ഓടയും കലുങ്കുമാണ് തകര്‍ന്നുവീണത്.
9,20,000 രൂപ അടങ്കല്‍ തുകയില്‍ കരാര്‍ പിടിച്ച് ഒരാഴ്ചയ്ക്ക് മുന്‍പ് പണി പൂര്‍ത്തീകരിച്ച അത്രയും ഭാഗമാണു മഴയില്‍ ഒലിച്ചുപോയത്. അശാസ്ത്രീയമായ രീതിയിലും വേണ്ടത്ര മെറ്റീരിയല്‍സ് ഉപയോഗിക്കാത്തതുംകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പറയപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ മുനിസിപ്പല്‍ സെക്രട്ടറിക്കും തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലന്‍സിനും പരാതി നല്കി. അടിയന്തിരമായി ഇതിനെപ്പറ്റി അന്വേഷിച്ച് ശരിയായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."