വിദ്യാലയങ്ങള്‍ക്ക് മുന്‍പില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
ചങ്ങരംകുളം: സംസ്ഥാന പാതയില്‍ വീണ്ടും കക്കൂസ് മാല്യന്യം തളളി. കോഴിക്കോട്-തൃശ്ശൂര്‍ സംസ്ഥാനപാതയില്‍ ചിയ്യാനൂര്‍ പാടത്ത് വളയംകുളം എം.വി.എം സ്‌കൂളിന് അടുത്താണ് ഇന്നലെ പുലര്‍ച്ചെ കക്കൂസ് മാലിന്യം തളളിയതായി കണ്ടത്. അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് റോഡിനോട് ചേര്‍ന്ന് കക്കൂസ് മാലിന്യം തളളിയത് ശ്രദ്ധയില്‍പ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ വാഹനം നാട്ടുകാര്‍ തടഞ്ഞ് വച്ച് ചങ്ങരംകുളം പൊലിസില്‍ ഏല്‍പിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരേ ചങ്ങരംകുളം പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പാവിട്ടപ്പുറം അസ്സബാഹ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്‍വശത്തും സാമൂഹ്യ വിരുദ്ധര്‍ വന്‍ തോതില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ഇത്തരം നടപടികള്‍ തുടരുമ്പോഴും അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തതാണ് വിദ്യാലയങ്ങള്‍ക്ക് സമീപം വീണ്ടും ഇത്തരം മാലിന്യം തളളുന്നതിന് കാരണമായി നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."