HOME
DETAILS
MAL
കെ.എ.എസിനെതിരേ സമരം; മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫുകളെ പുറത്താക്കി
backup
February 01 2017 | 19:02 PM
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്വിസിനെതിരേ രംഗത്തു വന്ന മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫുകളെ പുറത്താക്കി. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജന് ശശി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ബി.എസ് പ്രകാശ് എന്നിവരെയാണ് പുറത്താക്കിയത്.
കെ.എ.എസ് നടപ്പിലാക്കുന്നതിനെതിരേ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ നടത്തിയ പ്രതിഷേധ ജാഥയില്‍ പങ്കെടുത്തതിനാണ് പുറത്താക്കല്‍ നടപടി. കെ.എ.എസ് നടപ്പിലാക്കുന്നതിനെതിരേ സെക്രട്ടേറിയറ്റിലെ സി.പി.എം സംഘടനയും പ്രതിപക്ഷ സംഘടനകള്‍ക്കൊപ്പം രംഗത്തുണ്ട്. എന്നാല്‍ സി.പി.ഐയുടെ സംഘടന കെ.എ.എസ് നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എതിര്‍പ്പ് മറികടന്ന് കെ.എ.എസ് നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി തന്റെ സ്റ്റാഫുകള്‍ തന്നെ പരസ്യമായി രംഗത്തു വന്നതില്‍ ക്ഷുഭിതനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."