'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എസ് കെ ഐ സി സഊദി നാഷണല്‍ ഖുര്‍ആന്‍ ക്യാംപയിന്‍ ആരംഭിക്കുന്നു
റിയാദ്: 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി' എന്ന തലക്കെട്ടില്‍ സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ (എസ്.കെ.ഐ.സി) സഊദി നാഷണല്‍ കമ്മിറ്റി ഖുര്‍ആന്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കാമ്പയിന്റെ ദേശീയതല ഉദ്ഘാടനം ജനുവരി 12 ന് റിയാദില്‍ നടക്കും. മത-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും. കാമ്പയിന്‍ ബുക്ക് ടെസ്‌ററിനുളള ഖുര്‍ആന്‍ വ്യഖ്യാനം ഫത്തഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആന്‍ മൂന്നാം ഭാഗത്തിന്റെ(ജുസ്അ് 26,27) പ്രകാശനവും 'ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി'യെന്ന പ്രമേയ പ്രഭാഷണവും നടക്കും
സഊദിയിലെ അന്‍പതോളം കേങ്ങ്രളില്‍ പ്രമേയ പ്രഭാഷണം, അമുസ്‌ലിംകള്‍ക്കായി 'ഞാനറിഞ്ഞ ഖുര്‍ആന്‍' സിംബോസിയം, മത സാംസ്‌ക്കാരിക സംഘന പ്രതിനിധികള്‍ പങ്കെടുക്കുന്ന 'ഖുര്‍ആനും വര്‍ത്തമാനവും' സെമിനാര്‍,. മഹല്ല് സ്ഥാപന സംഘന പ്രതി നിധികള്‍ പങ്കെടുക്കുന്ന 'ഖുര്‍ആന്‍ സശേങ്ങള്‍ എങ്ങിനെ കൈമാറാം' ടേബിള്‍ ടോക്ക് , 'കുടുംബജീവിതം ഖുര്‍ആനില്‍' എന്ന വിഷയത്തില്‍ ഫാമിലി സംഗമം, വിദ്യാര്‍ത്ഥികള്‍ക്കായി ഖുര്‍ആന്‍ പാരായണം ഹിഫ്ദ് തജ്‌വീദ് മത്സരങ്ങള്‍, ഖുര്‍ആന്‍ ക്വിസ് , ബുക്ക് ടെസ്‌ററ് എന്നിവ നടക്കും. ബുക്ക് ടെസ്‌ററിന് സെന്‍ട്രല്‍, പ്രൊവിന്‍സ്, നാഷണല്‍ തുടങ്ങി മൂന്ന് ഘട്ടങ്ങളുണ്ടാകും. മത്സര വിജയികള്‍ക്ക് സര്‍ട്ടിഫിക്കററ്, ഷീല്‍ഡ്, സ്വര്‍ണ മെഡല്‍ തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കുമെന്ന് എസ് കെ ഐ സി സഊദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, സെയ്തു ഹാജി മുന്നിയൂര്‍, അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍, സുബൈര്‍ ഹുദവി കൊപ്പം എന്നിവര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."