കൗണ്‍സലര്‍മാരുടെ ഒഴിവുകള്‍
മലപ്പുറം: ഓര്‍ഫനെജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള ഓര്‍ഫനേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിന് സാമൂഹിക നീതി വകുപ്പ് ഹോണറേറിയം വ്യവസ്ഥയില്‍ ജില്ലയില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ലിയു. ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ സൈക്കോളജിയില്‍ എം.എഎം.എസ്.സി. ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരെ പരിഗണിക്കും. ഇവരെ ലഭിക്കാത്ത സാഹചര്യത്തില്‍ ബിരുദവും കുട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിയുള്ളവര്‍, സ്ത്രീകള്‍ എന്നിവരുടെ ക്ഷേമ രംഗത്ത് 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. അപേക്ഷകര്‍ക്ക് 2016 ജനുവരി ഒന്നിന് 25 വയസ് പൂര്‍ത്തിയാകണം. യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 14,000 രൂപ ഹോണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, യോഗ്യത, മുന്‍പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം ജൂണ്‍ 15 നകം ജില്ലാ സാമൂഹിക നീതി ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം വിലാസത്തില്‍ അയക്കണം. ഫോണ്‍ 0483 2735324.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."