HOME
DETAILS

മഴക്കാല വൈദ്യുതി അപടകങ്ങള്‍ക്കു തടയിടാന്‍ കെ.എസ്.ഇ.ബി ഒരുങ്ങി

  
backup
May 27, 2016 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%aa%e0%b4%9f%e0%b4%95%e0%b4%99%e0%b5%8d%e0%b4%99

നിലമ്പൂര്‍: മഴക്കാലത്തെ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനു വേണ്ടി സുരക്ഷാ മുന്നൊരുക്കവുമായി കെ.എസ്.ഇ.ബി തയ്യാറെടുപ്പു തുടങ്ങി. ഇതിനു മുന്നോടിയായി വിവിധ സെക്ഷന്‍ പരിധികളിലെ പഴയ വൈദ്യുതി തൂണുകളെല്ലാം മാറ്റി പുതിയവ സ്ഥാപിച്ചു.
വൈദ്യുതിലൈനില്‍ സ്പര്‍ശിക്കാനിടയുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റി. കനത്ത മഴയിലും കാറ്റിലും പഴക്കം ചെന്ന വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യത ഏറെയാണ്. കമ്പി പൊട്ടിവീണു കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു കാരണവശാലും തൊടരുതെന്നും ഇക്കാര്യത്തില്‍ സ്ത്രീകളും കുട്ടികളും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഉടന്‍ തന്നെ കെ.എസ്.ഇ.ബി അധികൃതരെ വിവരമറിയിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
75 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതു മരങ്ങള്‍ക്കു കീഴെക്കൂടി ആയതിനാല്‍ മഴക്കാലത്ത് അപകട സാധ്യത കൂടുതലായ മേഖലകളിലൊന്നാണു നിലമ്പൂര്‍. ഇതിനാലാണു മഴക്കാലമെത്തും മുന്‍പേ കെ.എസ്.ഇ.ബി അധികൃതര്‍ സുരക്ഷാ മുന്നൊരുക്കം നടത്തിയതെന്നു നിലമ്പൂര്‍ സെക്ഷന്‍ എ.ഇ കെ. ഹരിദാസ് പറഞ്ഞു.
മാതൃകാ പ്രവര്‍ത്തനത്തിനു കെ.എസ്.ഇ.ബി കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുത്തതു നിലമ്പൂര്‍ സെക്ഷനെയായിരുന്നു. ഉപയോക്താക്കളും കെ.എസ്.ഇ.ബി അധികൃതരും നല്ല ബന്ധമാണു നിലനില്‍ക്കുന്നതെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  2 days ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  2 days ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  2 days ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  2 days ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  2 days ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

കെ.എം മാണി സ്മാരകത്തിന് കവടിയാറില്‍ 25 സെന്റ് ഭൂമി അനുവദിച്ച സര്‍ക്കാര്‍, കോടിയേരി സ്മാരകത്തിനും ഭൂമി അനുവദിച്ചു

Kerala
  •  2 days ago
No Image

'കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ...' പൊതുവേദിയില്‍ വീണ്ടും സുരേഷ്‌ഗോപിയുടെ അധിക്ഷേപ പരാമര്‍ശം

Kerala
  •  2 days ago