'ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു'
തൃശൂര്‍: ലോ അക്കാദമി സമരത്തില്‍ എസ്.എഫ്.ഐ നിലപാടിനെതിരേ ശക്തമായി പ്രതികരിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളജ് അസി.പ്രഫസറും എഴുത്തുകാരിയുമായ ദീപാ നിശാന്ത്.
ലക്ഷ്മി നായര്‍ക്ക് പദവി മാറ്റി നല്കാന് വേണ്ടിയായിരുന്നോ എസ്.എഫ്.ഐ സമരമെന്ന് ദീപ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടി മാത്രമായിരുന്നുവോ എസ്.എഫ്.ഐയുടെ സമരം. പൊരുതിത്തോല്‍ക്കാം.. പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു.. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടിയായിരുന്നുവോ എസ്.എഫ്.ഐയുടെ സമരം? ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരം? ദലിത് പീഡനം, ജാത്യധിക്ഷേപം, ഇന്റേണല്‍ മാര്‍ക്ക് തിരിമറികള്‍, ഭൂമി കൈയേറ്റം എന്നീ പ്രശ്നങ്ങള്‍ക്ക് ഇതു കൊണ്ട് ശാശ്വതമായ പരിഹാരമായോ? കേരള സിണ്ടിക്കേറ്റ് നാലഞ്ചു ദിവസം മുമ്പേ ആവശ്യപ്പെട്ടിരുന്ന ഒരു കാര്യം മാത്രമാണ് ഈ അഞ്ചുവര്‍ഷത്തെ വിലക്ക്.
അതായിരുന്നില്ല സമരലക്ഷ്യം... അതായിരുന്നു എന്ന് വേണമെങ്കില്‍ വാദിക്കാം. വിരോധമില്ല.
എന്നാലും സമരം വിജയിച്ചു എന്ന് പറഞ്ഞു കൊണ്ട് ആത്മവിശ്വാസം ഒട്ടുമില്ലാതെ ഇങ്ങനെ നിരന്തരം പോസ്റ്റിട്ടു നിറയ്ക്കുന്നതു കാണുമ്പോള്‍ കഷ്ടം തോന്നുന്നു. പൊരുതിത്തോല്‍ക്കാം..
പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ.. ' കീഴടങ്ങല്‍ മരണവും പോരാട്ടം ജീവിതവുമാണ് ' എന്ന വാക്യമൊക്കെ ഉള്ളിലെവിടെയോ പതിഞ്ഞു കിടക്കുന്നതാവാം കാരണം.. ഇങ്ങനെ വിജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതായിരുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."