ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയിനത്തില്‍ ലഭിച്ചത് 3.5 മില്യണ്‍ ദിനാര്‍
മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയിനത്തില്‍ മാത്രം ഗവണ്‍മെന്റിന് ലഭിച്ചത് 3.5 മില്യണ്‍ ദിനാര്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇവിടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ അറ്റോര്‍ണി ഡോ. അലി അല്‍ ബിഐനൈന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
നിയമ ലംഘനങ്ങളെ തുടര്‍ന്ന് ട്രാഫിക് വിഭാഗത്തില്‍ നിന്നുള്ള പിഴയാണ് ഇതില്‍ കൂടുതലും. കൂടാതെ വിവിധ മേഖലകളില്‍ നിന്നുള്ള കണക്കുകളും അദ്ധേഹം വെളിപ്പെടുത്തി.
ബഹ്‌റൈനില്‍ 2016ലെ പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് തൊട്ടു മുന്പത്തെ രണ്ട് വര്‍ഷങ്ങളേക്കാള്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായും അദ്ദേഹം അറിയിച്ചു.
2015ല്‍ 122,645 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2016ല്‍ 117,790 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഏകദേശം 5,000ത്തോളം കുറ്റകൃത്യങ്ങള്‍ കുറവാണുള്ളത്.
2016ലെ കൂടുതല്‍ കുറ്റകൃത്യങ്ങളും നടന്നത് ക്യാപിറ്റല്‍ ഗവര്‍ണറ്റിലാണെന്നാണ് കണക്ക്. 28,449 കേസുകളാണ് ഇവിടെ റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്. നോര്‍ത്തേണ്‍ ഗവര്‍ണറ്റില്‍ 15,984ഉം, സതേണ്‍ ഗവര്‍ണറ്റില്‍ 12,071ഉം, മുഹറഖ് ഗവര്‍ണറ്റില്‍ 9,837ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ പ്രതികളായുള്ള 400 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികള്‍ ഇരകളായ 677 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."