HOME
DETAILS
MAL
ഗില്ലെസ് സിമോണ്‍ ചാംപ്യന്‍
backup
January 07 2018 | 02:01 AM
പൂനെ: ടാറ്റ ഓപണ്‍ മഹാരാഷ്ട്ര ടെന്നീസ് കിരീടം ഫ്രാന്‍സിന്റെ സീഡില്ലാ താരം ഗില്ലെസ് സിമോണിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ രണ്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് ഗില്ലെസിന്റെ കിരീട നേട്ടം.
ടൂര്‍ണമെന്റിലുടനീളം വന്‍ അട്ടിമറികള്‍ നടത്തിയാണ് ഫ്രഞ്ച് താരം മുന്നേറിയത്.
സ്‌കോര്‍: 7-6 (4), 6-2. നിലവിലെ ചാംപ്യന്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗുറ്റിനെ നോക്കൗട്ടിലും ടോപ് സീഡും ലോക ആറാം നമ്പര്‍ താരവുമായ മരിന്‍ സിലിചിനെ സെമിയിലും അട്ടിമറിച്ചാണ് ഗില്ലെസ് സിമോണ്‍ കിരീടത്തിലേക്ക് കുതിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."