ഇ. അഹമ്മദ്: കൊടുവള്ളി മണ്ഡലത്തെ നെഞ്ചേറ്റിയ നായകന്‍
കൊടുവള്ളി: മണ്ഡലത്തിന്റെ വിദ്യാഭ്യാസ നവോത്ഥാന പ്രക്രിയകളില്‍ ഇ. അഹമ്മദിന്റെ പങ്ക് ചെറുതായിക്കാണാനാകില്ല. 1977ല്‍ സംസ്ഥാന റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് കൊടുവള്ളി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ലീഗിനകത്തു ഭിന്നത രൂക്ഷമായ കാലമായിരുന്നു.
സി.പി.എമ്മിന്റെ കെ. മൂസക്കുട്ടിയെ പരാജയപ്പെടുത്തിയാണ് രണ്ടാമത് അദ്ദേഹം നിയമസഭയിലെത്തിയത്. കൊടുവള്ളിയിലെ ജനം അഹമ്മദ് സാഹിബിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. കിഴക്കോത്ത് പി.ഡി അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.ടി.എ റഹീം, മാധവന്‍ നമ്പൂതിരി, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, എന്‍.വി അഹമ്മദ്, വാവാട് മമ്മുണ്ണി ഹാജി, കെ.പി പക്കര്‍ എന്നിവരായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി 7000 വോട്ടിന്റെ ഭൂരിപക്ഷവുമായി കേരള നിയമസഭയിലെത്തുന്നത്. മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരിക്കെ എളേറ്റില്‍ പ്രദേശത്തു നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉയര്‍ന്നു വന്നിട്ടുണ്ട്.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായിരിക്കെ നിലവിലെ കുന്ദമംഗലം എം.എല്‍.എയായ പി.ടി.എ റഹീം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്നു. അവസാനമായി 2010ല്‍ വി.എം ഉമര്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് അഹമ്മദ് സാഹിബ് കൊടുവള്ളിയില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."