ഗാര്‍ഹിക പീഡനക്കേസ്: സുപ്രിംകോടതിയില്‍ കക്ഷിചേരുമെന്ന് ജോസഫൈന്
തിരുവനന്തപുരം: ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉടനടിയുള്ള അറസ്റ്റ് തടയുന്ന സുപ്രിംകോടതി വിധി സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ കേസില്‍ കക്ഷിചേരുമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്. വി.ജെ.ടി ഹാളില്‍ കമ്മിഷന് സംഘടിപ്പിച്ച ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഓപണ്‍ ഫോറത്തിന് മുന്നോടിയായി നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യവെ ഗവര്‍ണര്‍ പി. സദാശിവം വനിതാ കമ്മിഷന് നിലവിലെ കേസില്‍ കക്ഷിചേരണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഓപണ്‍ ഫോറത്തില്‍ സുപ്രിംകോടതി അഭിഭാഷക കീര്‍ത്തി സിങ് മുഖ്യപ്രഭാഷണം നടത്തി. കേസന്വേഷണവും നടത്തിപ്പും പുരുഷന്മാരുടെ മേല്‍നോട്ടത്തിലായതിനാല്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ടെന്ന് അവര്‍ പറഞ്ഞു. പി. സതീദേവി, കെ. അജിത, അഡ്വ. പ്രീത, അഡ്വ. ഗീതാകുമാരി, അഡ്വ. രാജശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. വി.യു കുര്യാക്കോസ് സ്വാഗതവും കെ. ഷൈലശ്രീ നന്ദിയും പറഞ്ഞു. വനിതാ കമ്മിഷന് അംഗങ്ങളായ ഇ.എം രാധ, അഡ്വ. ഷിജി ശിവജി എന്നിവര്‍ ചര്‍ച്ച നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."