ജിഷവധം: മുന്നണികള്‍ മച്ചാന്‍ കളി നടത്തുന്നതായി പി.സി ജോര്‍ജ്
പെരുമ്പാവൂര്‍: ജഷാ കൊലക്കേസില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ മച്ചാന്‍ മച്ചാന്‍ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പി.സി ജോര്‍ജ്ജ്. ഇരുമുന്നണികളും കളവ് പുറത്തുപറയാതെയുള്ള ഉടമ്പടി വച്ചാണ് അഞ്ച് കൊല്ലം വീതം ഭരിക്കുന്നത്. കോടതി വെറുതെ വിട്ടാലും കട്ടവന്‍ കളളന്‍ തന്നെയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ജിഷയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പെരുമ്പാവൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രി നിവാസില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണയും കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഒപ്പ് ശേഖരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം വി.എസിനെ ഒരു മൂലയിലിരുത്തി. എന്നാല്‍ തന്നെ മൂലയിലിരുത്താന്‍ വിചാരിക്കണ്ടെന്നും ഇനി കാണുന്ന സത്യങ്ങളെല്ലാം താന്‍ തുറന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ പോലുള്ള പാര്‍ട്ടിയും ജനങ്ങളും തന്നോടൊപ്പമുണ്ട്. പെരുമ്പാവൂര്‍ മേഖലയില്‍ നിരവധി ദലിത് കൊലപാതകങ്ങളാണ് നടന്നതെന്ന് കണക്കുകള്‍ നിരത്തി പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. ഇതിലെ കൊലയാളികളെ ആരേയും പിടികൂടാനായിട്ടില്ല. ജിഷയുടെ കൊലപാതകവും ചിലരുടെ സ്വാധീനം മൂലം ഇല്ലാതാകും. കിളിരൂര്‍ കേസില്‍ വി.എസ് പറഞ്ഞ വി.ഐ.പി തന്നെയാണ് സി.പി.എം പ്രഖ്യാപിച്ച രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ പെരുമ്പാവൂരിലെത്തിയതെന്ന വിചിത്ര കാര്യവും ഇവിടെ നടന്നെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. എസ്.ഡി.പി.ഐ സംസ്ഥാന ജന.സെക്രട്ടറി എം.കെ മനോജ് കുമാര്‍, പി.പി മൊയ്തീന്‍കുഞ്ഞ്, അജ്മല്‍ കെ. മുജീബ്, വി.കെ ഷൗക്കത്തലി, എന്‍.എ അനസ്, മനാഫ് ഓടയ്ക്കാലി, സരോജിനി ശങ്കരന്‍, മനോജ് പി മൈലന്‍, അഷറഫ് തോലംകുഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."