HOME
DETAILS
MAL
വിലത്തകര്‍ച്ച: ഛത്തീസ്ഗഢില്‍ കര്‍ഷകര്‍ പച്ചക്കറികള്‍ റോഡിലെറിഞ്ഞ് പ്രതിഷേധിച്ചു -വീഡിയോ
backup
February 02 2017 | 16:02 PM
സൂരജ്പൂര്‍: തങ്ങള്‍ കൃഷി ചെയ്ത പച്ചക്കറികള്‍ക്ക് വിപണിയില്‍ മതിയായ വില കിട്ടാത്തതിനെത്തുടര്‍ന്ന്് ഛത്തീസ്ഗഢില്‍ കര്‍ഷകരുടെ വ്യത്യസ്ഥ പ്രതിഷേധം. തങ്ങള്‍ ചോര നീരാക്കി അധ്വാനിച്ച പച്ചക്കറികള്‍ ലോറിയില്‍ കൊണ്ടുവന്ന് ദേശീയപാതയില്‍ തള്ളിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
ഛത്തീസ്ഗഢിലെ സൂരജ്പൂര്‍ ജില്ലയില്‍ ദേശീയപാത 43ലാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്. നോട്ട് നിരോധനത്തെത്തുടര്‍ന്നാണ് വിപണിയില്‍ പച്ചക്കറികള്‍ക്ക് വിലയിടിഞ്ഞത്. തക്കാളി,കാബേജ്, കോളിഫളവര്‍ തുടങ്ങി കിലോകണക്കിന് പച്ചക്കറികളാണ് റോഡിലുപേക്ഷിച്ചത്.
വീഡിയോ കാണാം...
#Watch Agitated over not getting desirable prices farmers throw vegetables on NH-43 in Surajpur, Chhattisgarh pic.twitter.com/dvpFq39ivF
— ANI (@ANI_news) February 2, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."