കാനകളില്‍ സ്ലാബുകള്‍ നിരത്തുന്നതില്‍ കൃത്യതയില്ല; പ്രതിഷേധവുമായി വ്യാപാരികള്‍
മുവാറ്റുപുഴ: നഗരത്തിലെ ഓടകളില്‍നിന്നും മാലിന്യം നീക്കിയശേഷം പുനഃസ്ഥാപിക്കുന്ന സ്ലാബുകള്‍ കൃത്യതയില്ലാത്തതിനെതിരെ വ്യാപാരികളും കാല്‍നടയാത്രക്കാരും പ്രതിഷേധവുമായി രംഗത്ത്. വര്‍ഷങ്ങളായി ഓടകള്‍ ശുദ്ധികരിക്കാത്തതുമൂലം കക്കൂസ് മാലിന്യവും മണ്ണും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ പോകാതെ റോഡില്‍ നിറയുന്നത് പതിവാണ്.
വേനല്‍കാലത്ത് പോലും ഓടകളില്‍ മാലിന്യം നിറഞ്ഞതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി വ്യാപാകമാണ്. ഇതിനു പരിഹാരം കാണുതിനും മഴക്കാല പൂര്‍വരോഗങ്ങള്‍ തടയുതിനുമാണ് ഓടകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
നഗരസഭ നേരിട്ട് നടത്താതെ സ്വകാര്യ കരാറുകാരെയാണ് ഓട ശുദ്ധീകരണത്തിനു നിയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളിലാണ് ഓട ശുദ്ധീകരണം നടന്നുവരുന്നത്.
ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത ശേഷം മാലിന്യങ്ങള്‍ കോരി ലോറികളില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഓട ശുദ്ധീകരിച്ചശേഷം തിരിച്ചിടുന്ന സ്ലാബുകള്‍ ക്രമമായി നിരത്താത്തതുമൂലം സ്ലാബിനിടയില്‍ വിടവുകളുണ്ടാകുന്നു. സ്ലാബുകള്‍ ഇളക്കുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിപോവുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം വ്യാപാരികള്‍ക്ക് കച്ചവടം നടത്തുതിനും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്തവസ്ഥയുമാണ്. ഫുട്പാത്തിന്റെ ദുരിതസ്ഥിതി നഗരസഭ അധികാരികളേയും വിവിധ കൗണ്‍സിലര്‍മാരേയും അറിയിച്ചാല്‍ പരിഹാരം കാണാന്‍ തയ്യാറല്ല. ഓട ശുചീകരണം നഗരസഭയുടെ നിയന്ത്രണത്തിലല്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇതോടെ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. സ്ലാബുകള്‍ നീക്കംചെയ്യുമ്പോള്‍ തിരിച്ച് ക്രമമായി സ്ഥാപിക്കണമെന്നും പൊളിഞ്ഞുപോയ കോണ്‍ക്രീറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."