നാഗാലാന്റില്‍ അക്രമം പടരുന്നു
കൊഹിമ: നാഗാലാന്റില്‍ ഗോത്രവിഭാഗക്കാര്‍ നടത്തിയ അക്രമത്തില്‍ വ്യാപക നാശനഷ്ടം. തലസ്ഥാനമായ കൊഹിമയിലെ മുനിസിപ്പല്‍ ഓഫിസും ജില്ലാ കലക്ടറുടെ ഓഫിസും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്തതിനെതിരേ പ്രതിഷേധിക്കുന്ന നാഗാ ഗോത്രവിഭാഗക്കാരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന മുഖ്യമന്ത്രി ടി.ആര്‍. സെലിയാങ് തയാറാകാത്തതാണ് പ്രകോപനത്തിന് കാരണമായത്. ഇന്നലെ വൈകുന്നേരം നാലിന് മുന്‍പ് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകണമെന്നായിരുന്നു പ്രതിഷേധക്കാര്‍ നല്‍കിയിരുന്ന മുന്നറിയിപ്പ്.
സര്‍ക്കാരിന്റെ നിരവധി വസ്തുവകകള്‍, സ്വകാര്യ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. അക്രമം അതിരുവിട്ടതോടെ സെക്രട്ടറിയേറ്റിനു നേരെ പ്രതിഷേധക്കാരെത്തിയേക്കുമെന്ന കണക്കുകൂട്ടലില്‍ അര്‍ധ സൈനിക വിഭാഗക്കാരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം പൊലിസ് വെടിവയ്പ്പില്‍ മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങളും വഹിച്ച് പഴയ എം.എല്‍.എ ഹോസ്റ്റല്‍ റോഡില്‍ ആയിരക്കണക്കിന് ആളുകളാണ് സംഘടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിമാപൂരില്‍ പ്രതിഷേധക്കാര്‍ക്കെതിരേ പൊലിസ് നടത്തിയ വെയിവയ്പില്‍ രണ്ടുപേര്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."