നൂറോളം വനിതകളുമായി കഫേ കുടുംബശ്രീ
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട് കുടുംബശ്രീയുടെ കഫേ കുടുംബശ്രീ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സത്രീകളും ട്രാന്‍സ്‌ജെന്‍ഡേര്‍സുമടക്കം 100ലധികം ആളുകളാണ് കലോത്സവതതിന്റെ വിവിധ വേദികള്‍ക്ക് സമീപമുള്ള കഫേ കുടുംബശ്രീ കൗണ്ടറുകളില്‍ സേവനം ചെയ്യുന്നുണ്ട്.
ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത് മുതല്‍ വിതരണം വരെ സ്ത്രീകളുടെ കൈയില്‍ ഭദ്രമാണ്. കേരളത്തിന്റെ തെക്കുമുതല്‍ വടക്ക് വരെയുള്ള വിവിധതരം രുചിക്കൂട്ടുകളാണ് കഫേ കുടുംബശ്രീയുടെ കുടക്കീഴില്‍ ഒരുങ്ങുന്നത്. ചായ, നെയ്പത്തിരി, ബട്ടൂര, ചെന മസാല, കൊഴുക്കട്ട, ചിക്കന്‍ ചട്ടിപ്പത്തിരി, കപ്പ ബിരിയാണി, കപ്പ-മത്തിക്കറി തുടങ്ങി 40ഓളം വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. ലൈവ് കിച്ചണ്‍, ഫ്രീസര്‍ ഉപയോഗമില്ല എന്നതൊക്കെ ഇതിന്റെ പ്രത്യേകതയാണ്. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുമ്പോള്‍ ഇത് സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്ന സ്ത്രീകള്‍ക്ക് കൈത്താങ്ങാകുകയാണ്.
വേദി 12ലെ കൗണ്ടറില്‍ ട്രാന്‌സ്‌ജെന്ഡറുകളായ വര്‍ഷ നന്ദിനി, മോനിഷ, അലീന, ഷംന എന്നിവരടക്കമുള്ളവരാണ് വ്യാപാരത്തില്‍ പങ്കാളികളാവുന്നത്. സമൂഹത്തിന്റെ കാഴ്ചപാട് മാറി വരുകയാണെന്നും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്ന തങ്ങളെ പോലെയുള്ളവര്‍ക് ഇത്തരം സംരംഭം ഉപകാര പ്രദമാണെന്നുമാണ് ഇവരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."