ഡ്രൈവിങ്ങിന്റെ ഭാവി പുനര്‍നിര്‍ണയിക്കുന്ന പുതിയ സാങ്കേതികവിദ്യയുമായി നിസാന്‍
കൊച്ചി: ജനങ്ങള്‍ തങ്ങളുടെ കാറുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നതു പുനര്‍ നിര്‍വചിക്കുന്ന നൂതന സാങ്കേതിക വിദ്യയുമായി നിസാന്‍.
ഡ്രൈവറുടെ തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ വിശകലനം ചെയ്യുന്ന ഗവേഷണമായ ബ്രെയിന്‍ ടു വെഹിക്കിള്‍ (ബി2 വി) വിവരങ്ങള്‍ നിസാന്‍ പുറത്തു വിട്ടു. ഡ്രൈവിങ് കൂടുതല്‍ ആസ്വദിക്കാനാകും വിധം ഡ്രൈവര്‍മാരുടെ പ്രതികരണ സമയം വേഗത്തിലാക്കുന്നതാണ് കമ്പനിയുടെ ഈ ബി2 വി സാങ്കേതിക വിദ്യ.
ലേ വഗാസില്‍ നടക്കുന്ന സി.ഇ.എസ്. 2018 വ്യാപാര പ്രദര്‍ശനത്തില്‍ നിസാന്‍ ഈ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കും. പലരും ഓട്ടോണമസ് ഡ്രൈവിങിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എതിര്‍ദിശയില്‍ ചിന്തിച്ച് തലച്ചോറില്‍ നിന്നുള്ള സൂചനകള്‍ പ്രയോജനപ്പെടുത്തി ഡ്രൈവിങ് കൂടുതല്‍ ആസ്വാദ്യമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിസാന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനി ഷിലാച്ചി പറഞ്ഞു.
തലച്ചോറിലെ തരംഗങ്ങള്‍ അളക്കുന്ന ഒരു ഡിവൈസ് ഡ്രൈവര്‍മാര്‍ ധരിക്കുകയാണ് നിസാന്റെ ബി2 വി സാങ്കേതികവിദ്യയില്‍ ചെയ്യുന്നത്. ഇതു വഴി നടത്തുന്ന വിശകലനങ്ങള്‍ വഴി കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സ്റ്റിയറിങ് വീല്‍ തിരിക്കുക, കാറിന്റെ വേഗം കുറക്കുക തുടങ്ങിയ കാര്യങ്ങള്‍ 0.2 മുതല്‍ 0.5 സെക്കന്റു വരെ കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ ഇതു സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."