ജില്ലയില്‍ സാക്ഷരതാ, തുല്യതാ പരിപാടികള്‍ മാതൃകാപരമെന്ന്
കല്‍പ്പറ്റ: സാക്ഷരത, തുല്യതാ പഠിതാക്കള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി സാക്ഷരതാ മിഷന്‍ വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ക്ക് കംപ്യൂട്ടര്‍ അനുവദിക്കുമെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്താം തരംതുല്യത പഠിതാക്കളുടെ പഠന ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിത പ്രയാസങ്ങള്‍ കൊണ്ടും മറ്റുകാരണങ്ങളാലും വിദ്യാഭ്യാസം തുടരാന്‍ സാധിക്കാതെ പോയവര്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ പരിപാടിയില്‍ ചേര്‍ന്ന് പഠനം നടത്തണമെന്നും മുതിര്‍ന്നവര്‍ക്ക് വലിയ അവസരമാണ് തുല്യതാ പരിപാടിയെന്നും ജില്ലയില്‍ സാക്ഷരതാ, തുല്യതാ പരിപാടികള്‍ മാതൃകാപരമായാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത ്‌വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ മിനി, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സബിത, കോഴ്‌സ് കണ്‍വീനര്‍ചന്ദ്രന്‍ കെനാത്തി എന്നിവര്‍ സംസാരിച്ചു. സാക്ഷരതാ മിഷന്‍ അസി. കോഡിനേറ്റര്‍ പി.എന്‍ ബാബു സ്വാഗതവും തുല്യതാ സ്റ്റാഫ് പി.വി ജാഫര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."