ഇടമറ്റത്ത് കൊയ്ത്തുത്സവം
പാലാ : ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടതിന്റെ ആഹഌദത്തിലാണ് ഇടമറ്റം ഡെവലപ്‌മെന്റ് സൊസൈറ്റി (ഐ.ഡി.എസ്) പ്രവര്‍ത്തകര്‍. ഇടമറ്റം സെന്റ് മൈക്കിള്‍സ് പള്ളിയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ഐഡിഎസിന്റെ പ്രസിഡന്റ് ഡയസ് ചെറിയാന്‍ തൈപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവ നെല്‍കൃഷി നൂറുമേനി വിളവാണ് നല്‍കിയത്. ജൈവ രീതിയിലുള്ള നെല്‍കൃഷി വിജയം കതോടെ രാസവളവും രാസ കീടനാശനികളും പൂര്‍ണമായും ഒഴിവാക്കി നെല്‍കൃഷി കൂടാതെ പച്ചക്കറി കൃഷിയിലേക്കും ഒരു കൈ നോക്കാന്‍ ഇടമറ്റം ഡവലപ്പ്‌മെന്റ് സൊസൈറ്റി. നിലവില്‍ വിളവെടുത്ത നെല്ല് മതിയായ രീതിയില്‍ തവിടുകളഞ്ഞ് കുത്തി ഉല്‍പാദിപ്പിക്കുന്ന അരി ഐ.ഡി.എസ് വഴി ആളുകളിലേക്ക് എത്തിക്കാനാണ് സൊസൈറ്റി ശ്രമിക്കുന്നത്. യുവജനങ്ങളില്‍ കാര്‍ഷിക മേഖലയോട് താല്‍പര്യവും ജൈവകൃഷിയോട് ആഭിമുഖ്യവും വളര്‍ത്തുന്ന ഐ.ഡി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും മീനച്ചില്‍ കൃഷിഭവനും പഞ്ചായത്തും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജൈവരീതിയില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം ഐഡിഎസ് ഡയറക്ടര്‍ ഫാ.ജോണ്‍ പുതിയമറ്റം ഉദ്ഘാടനം ചെയ്തു. ഐ.ഡി.എസ് പ്രസിഡന്റ് ഡയസ് ചെറിയാന്‍ തൈപ്പറമ്പില്‍, ഭരണസമിതി അംഗങ്ങളും സജീവ പ്രവര്‍ത്തകരുമായ മൈക്കിള്‍ ജോസഫ്, ,ഷൈന്‍ സിറിയക് വട്ടക്കാട്ട്, സണ്ണി തോമസ്, ജെയ്‌മോന്‍ ജോര്‍ജ് അരിമറ്റം,ജോസ് എയ്ഞ്ചലോ, മാത്യു കുറ്റനാല്‍, ബേബി ഫിലിപ്പ് നരിതൂക്കില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."