HOME
DETAILS
MAL
കായലിന്റെ ജൈവ വൈവിധ്യവും കടലിന്റെ മനോഹാരിതയും തേടി മലയോരത്തെ കുട്ടികള്‍
backup
February 03 2017 | 08:02 AM
തൃക്കരിപ്പൂര്‍: കായലിന്റെ ജൈവ വൈവിധ്യവും കടലിന്റെ മനോഹാരിതയും തേടി മലയോരത്തെ കുട്ടികള്‍. സര്‍വശിക്ഷാ അഭിയാന് ചിറ്റാരിക്കാല്‍ ബി.ആര്.സിയുടെ ആഭിമുഖ്യത്തിലാണു 'നാട്ടു സ്മൃതികളിലൂടെ' എന്ന പേരില്‍ പഠനയാത്ര സംഘടിപ്പിച്ചത്. ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍ കെ.പി ബാബു ഫഌഗ് ഓഫ് ചെയ്തു. പയ്യന്നൂര്‍ കൊറ്റിയില്‍ നിന്നു ഇടയിലെക്കാട്ടിലേക്ക് കവ്വായിക്കായലിലൂടെ ബോട്ടുയാത്രയോടെയായിരുന്നു യാത്രയുടെ തുടക്കം .
കവ്വായിക്കായലിന്റെയും ഇടയിലെക്കാട് കാവിന്റെയും പാരിസ്ഥിതിക പ്രാധാന്യവും നേരിട്ടറിഞ്ഞും മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനരക്കൂട്ടത്തെ കണ്ടും മാവിലാക്കടപ്പുറം പുലിമുട്ടില്‍ അഴിമുഖത്തെ കാഴ്ചകള്‍ ആസ്വദിച്ചുമായിരുന്നു പഠനയാത്ര. അനൂപ് കല്ലത്ത്, കൃഷ്ണദാസ് പലേരി, ഷൈജു ബിരിക്കുളം, എം.പി മോഹനന്, ഉപേന്ദ്രന്, തോമസ് എന്നിവര്‍ ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."