സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമം: പിണറായി
ഇടുക്കി: സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ സംഘര്‍ഷങ്ങളിലും കൊലപാതകങ്ങളിലും കുറവ് വന്നിട്ടുണ്ട്. ഇത് തകര്‍ക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ കൈയ്യിലെത്തിക്കുമെന്നും പിണറായി പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വൈകിട്ട് അഞ്ചിന് നഗരസഭാ മിനി സ്‌റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേരള സ്‌റ്റേറ്റ് മൈനോറിറ്റി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്യും.
രാത്രി ഏഴിന് ആതിര വി. നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തനിശ അരങ്ങേറും. നാളെ രാവിലെ പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് അഞ്ചിന് നടക്കുന്ന സഫല സാംസ്‌കാരിക സംഗമം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുഗതന്‍ കരുവാറ്റ അധ്യക്ഷനാകും. 5.30ന് കവിയരങ്ങ്, 6.30ന് പാട്ടരങ്ങ്, ഏഴിന് നാടന്‍ പാട്ടുകളും നവവത്സര ഗാനങ്ങളും കോര്‍ത്തിണക്കിയ പാട്ടുകൂട്ടം എന്നിവയും ഉണ്ടായിരിക്കും. 10ന് പ്രതിനിധി സമ്മേളനം തുടരും.
ജില്ലാ കമ്മിറ്റിയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഉച്ചയ്ക്ക് ഒന്നിന് പ്രതിനിധി സമ്മേളനം അവസാനിക്കും. മൂന്നിന് വിവിധ മേഖലകളില്‍ നിന്നെത്തുന്ന 14 പ്രകടനങ്ങള്‍ നഗരത്തിലേക്ക് എത്തും. നാലിന് നഗരസഭാ സ്‌റ്റേഡിയത്തില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചിന് 10000 റെഡ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന ചുവപ്പ് സേനാ മാര്‍ച്ച് ആരംഭിക്കും. രാത്രി എട്ടിന് നഗരസഭാ സ്‌റ്റേഡിയത്തില്‍ ഗാനമേളയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."