കാത്തിരിപ്പിന് വിരാമമായി; ആ ഫോട്ടോ തിരിച്ചറിഞ്ഞു
ആനക്കര: ഒടുവില്‍ ആറ് പതിറ്റാണ്ടിന് ശേഷം ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് റൂമിലെ ചുമരില്‍ തൂങ്ങി നില്‍ക്കുന്ന ഫോട്ടോയിലെ ആളെ തിരിച്ചറിഞ്ഞു. വിജയ സ്റ്റുഡിയോ കുന്നംകുളത്ത് എടുത്ത ചിത്രം എന്ന് മാത്രമാണ് ഈ മനോഹരമായ ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ഒരുപാട് തലമുറയില്‍പ്പെട്ടവരും നിരവധി തലമുറയില്‍പ്പെട്ട അധ്യാപകരും ഈ സ്‌കൂളിന്റെ പടികടന്ന് പോയെങ്കിലും ഈ ഫോട്ടോവിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുനില്ല. കഴിഞ്ഞ ദിവസം ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും പി.ടി.എ കമ്മറ്റി അംഗവുമാണ് ഈ ഫോട്ടോ ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഫോട്ടോയിലുളള വ്യക്തിയെ തിരിച്ചറിഞ്ഞത്. അപ്പോഴേയ്ക്കും ആറര പതിറ്റാണ്ട് കഴിഞ്ഞുരുനെന്ന് മാത്രം. 1964 ല്‍ സ്ഥാപിതമായ ഈ സ്‌കൂളിലെ അക്കാലത്ത് മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. ഹെഡ്മാസ്റ്റര്‍ നാരായണന്‍ നമ്പൂതിരി, പി.വി നാരായണന്‍, കെപി കല്ല്യാണിക്കുട്ടി എന്നിവരാണ് ആദ്യകാല അധ്യാപകര്‍. പിന്നീട് 1968 മുതല്‍ 70 വരെ സ്‌കൂളിലെ ഹെഡ്മാസ്റ്ററായി വിരമിച്ച പയ്യാക്കല്‍ രാമന്‍ നായരുടെയാണ് ഈ ഫോട്ടോയെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്. മാറി മാറി വരുന്ന അധ്യാപകര്‍ക്കൊന്നും ഈ ഫോട്ടോ ആരുടെതെന്ന് തിരിച്ചറിയേണ്ട കാര്യമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓഫീസ് റൂം വ്യത്തിയാക്കുന്നതിനിടയിലാണ് സ്‌കൂളിന്റെ തുടക്കം മുതലുളള അറ്റന്‍സ് രജിസ്റ്റര്‍ ചിതലരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനെ പിന്‍ന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ഫോട്ടോവിനുളള ഉത്തരം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."