HOME
DETAILS
MAL
ഹാഫിസ് സഈദിന്റെ ചിത്രം ഉള്‍പ്പെടുത്തി പാക് പത്രത്തിന്റെ കലണ്ടര്‍
backup
January 08 2018 | 12:01 PM
ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സഈദിന്റെ ചിത്രം വച്ച് പാക് ഉര്‍ദു പത്രത്തിന്റെ കലണ്ടര്‍. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉമര്‍ ആര്‍ ഖുറൈഷി എന്ന മാധ്യമപ്രവര്‍ത്തകനാണ് സംഭവം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
പാകിസ്താനി ഉര്‍ദു പത്രമായ 'ഖബറൈനി'ന്റെ കലണ്ടറിലാണ് ഹാഫിസിന്റെ ചിത്രം വച്ചിരിക്കുന്നത്.
മുംബൈ ഭീകരാക്രണത്തില്‍ ഹാഫിസിന്റെ പങ്കിന് തെളിവില്ലെന്നു കാട്ടി പാക് കോടതി അദ്ദേഹത്തെ ജയില്‍ മോചിപ്പിച്ചിരുന്നു. അതിനു പിന്നാലെ പാക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശ്രമം നടത്തിവരുന്നതിനിടെയാണ് പുതിയ സംഭവം.
Pakistani Urdu newspaper 'Khabrain' issues its annual 2018 calendar with JUD chief Hafiz Saeed on it pic.twitter.com/6LiyHnOxA8
— omar r quraishi (@omar_quraishi) January 8, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."