HOME
DETAILS
MAL
ദേശീയ ഗാനം: ചട്ടത്തില്‍ ഭേദഗതി വരുത്തും
backup
January 09 2018 | 03:01 AM
ന്യൂഡല്‍ഹി: തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനുമുന്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പുതിയ ചട്ടങ്ങള്‍ രൂപീകരിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ദേശീയ ഗാനം സംബന്ധിച്ച വിഷയം ഇന്ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 2016 നവംബര്‍ 30നാണ് തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കണമെന്നും ഈ സമയം കാണികളെല്ലാം ആദരപൂര്‍വം എഴുന്നേറ്റുനില്‍ക്കണമെന്നും സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."