രാജ്യദ്രോഹി: ആരോപണത്തെ ന്യായീകരിച്ച് സ്റ്റീവ് ബാനണ്‍ പരാമര്‍ശം ജൂനിയര്‍ ട്രംപിനെ ഉദ്ദേശിച്ചായിരുന്നില്ല
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനെ രാജ്യദ്രോഹിയെന്നു വിശേഷിപ്പിച്ച പരാമര്‍ശം മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ പിന്‍വലിച്ചു. അത് ജൂനിയര്‍ ട്രംപിനെ ഉദ്ദേശിച്ചല്ലെന്ന് ബാനണ്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച പുറത്തിറങ്ങിയ 'ഫയര്‍ ആന്‍ഡ് ഫ്യുരി: ഇന്‍സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് ' എന്ന വിവാദ പുസ്തകത്തിലാണ് ജൂനിയര്‍ ട്രംപിനെ ബാനണ്‍ രാജ്യദ്രോഹിയെന്നു വിശേഷിപ്പിച്ചതായി പറയുന്നത്. ട്രംപിന്റെ മകനും ഒരുസംഘം റഷ്യന്‍ ഉദ്യോഗസ്ഥരും 2016 ജൂണില്‍ നടത്തിയ കൂടിക്കാഴ്ചയെ സൂചിപ്പിച്ചായിരുന്നു ബാനണിന്റെ പരാമര്‍ശം. ട്രംപിന്റെ മുന്‍ നയരൂപീകരണ ഉപദേഷ്ടാവായിരുന്നു ബാനണ്‍.
എന്നാല്‍, ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ പോള്‍ മനഫോര്‍ട്ടിനെ ഉദ്ദേശിച്ചാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ബാനണ്‍ വ്യക്തമാക്കി.
ജൂനിയര്‍ ട്രംപ് രാജ്യസ്നേഹിയും നല്ല മനുഷ്യനുമാണെന്ന് ബാനണ്‍ പറഞ്ഞതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."