പഞ്ചാബിലും ഗോവയിലും ഇന്ന് ആദ്യ ഇ-ബാലറ്റ് പരീക്ഷണം
ന്യൂഡല്‍ഹി: സുരക്ഷാ ജീവനക്കാരുള്‍പ്പെടെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ട് അയക്കാനുള്ള പുതിയ സംവിധാമടക്കമുള്ള ഇലക്ട്രോണിക് ബാലറ്റിന്റെ ആദ്യത്തെ പ്രധാന പരീക്ഷണ വേദിയാകും ഇന്നു നടക്കുന്ന പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകള്‍. ഇരു സംസ്ഥാനങ്ങളിലുമായി മൊത്തം 45 സീറ്റുകളിലാണ് ഈ സംവിധാനം ഇന്ന് ഉപയോഗിക്കും.
ഗോവയിലെ ആകെ 40 മണ്ഡലങ്ങളിലും പുതിയ ഇ-ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബില്‍ ആകെയുള്ള 117 സീറ്റുകളില്‍ അഞ്ചിടത്തു മാത്രമാണ് ഇലക്ട്രോണിക് വോട്ടിങ് സംവിധാനം സജ്ജമാക്കിയിട്ടുള്ളത്. പഞ്ചാബിലെ ആത്മനഗര്‍, കിഴക്കന്‍ ലുധിയാന, വടക്കന്‍ ലുധിയാന, വടക്കന്‍ അമൃത്സര്‍, പടിഞ്ഞാറന്‍ ജലന്ദര്‍ എന്നീ മണ്ഡലങ്ങളിലാണ് ഇ-ബാലറ്റ് സംവിധാനമുള്ളത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഇ-ബാലറ്റ് സംവിധാനം പുതുച്ചേരിയില്‍ അടുത്തിടെ നടന്ന നെല്ലിത്തോപ്പ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."