മന്ത്രി പി തിലോത്തമന് ജന്മനാട്ടില്‍ സ്വീകരണം
ചേര്‍ത്തല: ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് ഇന്ന് ജന്മനാട്ടില്‍ സ്വീകരണം നല്‍കും.
ചേര്‍ത്തല തെക്ക് പഞ്ചായത്താണ് പൗരസ്വീകരണം ഒരുക്കുന്നത്. രാവിലെ 9.30ന് അരീപ്പറമ്പ് ജങ്ഷനില്‍നിന്ന് പഞ്ചായത്ത് ഓഫിസ് അങ്കണത്തിലേക്ക് മന്ത്രിയെ സ്വീകരിച്ച് ആനയിക്കും.
തുടര്‍ന്ന് ചേരുന്ന സ്വീകരണസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എ സേതുലക്ഷ്മി അധ്യക്ഷയാകും. രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും അദ്ദേഹത്തെ സ്വീകരിക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് ഫര്‍ണീച്ചര്‍, കുട്ടികള്‍ക്ക് കളിക്കോപ്പ്, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം എന്നിവയുടെ വിതരണം മന്ത്രി ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല തെക്ക് ഗ്രാമത്തിലാണ് പി. തിലോത്തമന്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്.
തുടര്‍ന്ന് പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം ജനീകയാസൂത്രണ പ്രസ്ഥാനം ആരംഭിച്ച ഘട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റാവുകയും മികവിന്റെ പാതയില്‍ പഞ്ചായത്തിനെ നയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."