HOME
DETAILS

തൃക്കാക്കരയില്‍ കര്‍ശന യാചക നിരോധനം

  
backup
February 04 2017 | 06:02 AM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8-%e0%b4%af

കാക്കനാട്: മൂന്ന് മാസം കൊണ്ട് തൃക്കാക്കരയെ സമ്പൂര്‍ണ യാചക നിരോധന മേഖലയാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തിയ പരിശോധയില്‍ പിടിയിലായവരില്‍ നാട്ടുകാരും. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടത്തിയ പരിശോധനയില്‍ വിവിധ സ്ഥലങ്ങളിലെ ആരാധനാലയങ്ങളുടെ മുന്നില്‍ നിന്ന് മാത്രം 18 യാചകരാണ് പിടിയിലായത്. നാട്ടിലെ യാചകര്‍ക്ക് ഇനി ഭിക്ഷക്ക് ഇറങ്ങരുതെന്ന് താക്കീത് ചെയ്ത് വിട്ടയച്ചു. പിടിയിലായ മൂന്ന് ഇതരസംസ്ഥാനക്കാരെ സാമൂഹികക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാക്കനാട്ടിലെ തെരുവോരത്തിലേക്ക് മാറ്റി.
യാചകരുടെ കൂട്ടത്തില്‍ തൃക്കാക്കര നിവാസികളായ നാലു പേരെയും പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു.
കൂടുതല്‍ ആളുകള്‍ കേന്ദ്രീകരിക്കുന്ന കാക്കനാട് ജങ്ഷന്‍, പടമുകള്‍ ഇന്ദിര ജങ്ഷന്‍, കരുമക്കാട് എന്നിവടങ്ങളില്‍ നിന്നാണ് ഇതര സംസ്ഥാനക്കാരായ യാചകരെ പിടികൂടിയത്. കുഴിക്കാട്ട്മൂല, കരുമക്കാട്, പടമുകള്‍, ഓലിമുകള്‍, ചിറ്റേത്തുകര പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നാട്ടിലെ യാചകരെ പിടികൂടിയത്. കൊച്ചിയുടെ ഉപനഗരമായി മാറിയ തൃക്കാക്കരയില്‍ ജനത്തിരക്കേറിയതോടെ ഇതര സംസ്ഥാനങ്ങളിലെ ഭിക്ഷാടന മാഫിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി പണം കൊയ്യുന്നുണ്ടെന്നാണ് നഗരസഭയുടെ കണ്ടെത്തെല്‍.
റസിഡന്റ്‌സ് അസോസിയേഷനുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് നഗരസഭ പ്രദേശത്ത് പരിശോധന നടത്തിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു, വൈസ് ചെയര്‍മാന്‍ സാബുഫ്രാന്‍സിസ്, കൗണ്‍സിലര്‍മാരായ പി.എം.യൂസഫ്, ഉഷ പ്രവീണ്‍, റുഖിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. യാചകരെ വാര്‍ഡുകളില്‍ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് വിവരം കൗണ്‍സിലറെയോ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെയോ വിവരം അറിയിക്കാം. ഫോണ്‍ : 974516668.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  28 minutes ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  an hour ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 hours ago