സ്ത്രീധനരഹിത കൂട്ടായ്മയുടെ ലോഗോ പ്രകാശനം ധനമന്ത്രി നിര്‍വഹിച്ചു
പൂച്ചാക്കല്‍: സ്ത്രീധനരഹിത സമൂഹം കൂട്ടായ്മയുടെ ലോഗോ പ്രകാശനം ധനമന്ത്രി നിര്‍വഹിച്ചു. സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീധനം എന്ന മഹാവിപത്തിനെതിരെ സംസ്ഥാനത്ത് രൂപീകരിച്ച യുവകൂട്ടായ്മയാണ് എസ്. ആര്.എസ്.
വാട്സാപ്പ് ഗ്രൂപ്പിലൂടെ തുടക്കം കുറിച്ച സംഘടന കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് സ്ത്രീ തന്നെ ധനം സ്ത്രീധനം നാടിന് ശാപം എന്ന ആശയപ്രചാരണ രംഗത്തുള്ളത്.ഇത് വഴി നാട്ടില്‍ നിന്നും സ്ത്രീധനമെന്ന ദുരചാരത്തെ തുടച്ചു നീക്കുവാനും ,ആര്‍ഭാട രഹിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് യുവാക്കള്‍.
ജാതി മത കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായി നൂറുകണക്കിന് യുവാക്കളാണ് സ്ത്രീധ രഹിതവും ആര്‍ഭാടവുമില്ലാതെ വിവാഹിതരാകുവാന്‍ രംഗത്ത് വന്നിട്ടുള്ളത്.
ഇതേ തുടര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം കഴിക്കാതെ വിഷമിക്കുന്ന നിരവധി സാധുകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹ ജീവിതം സാധ്യമാക്കുവാന്‍ സ്ത്രീധന രഹിത സമൂഹം കൂട്ടായ്മക്ക് കഴിഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് വേണ്ടി ആലുവ ടൗണില്‍ സംഘടനയുടെ ആസ്ഥാന മന്ദിരം ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കും.അതിന്റെ മുന്നോടിയായിട്ടാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ വച്ച് മന്ത്രി തോമസ് ഐസക്ക് എസ്. ആര്.എസിന്റെ ലോഗോ പ്രകാശനം നടത്തിയത്.ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പൂച്ചാക്കല്‍,ജനറല്‍ സെക്രട്ടറി അന്‍വര്‍ഷ ഷംസു,സംസ്ഥാന അംഗം സലാം വല്ലം, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിയാസ് മാന്നാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."