HOME
DETAILS

തണ്ണീര്‍മുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് തുടക്കമായി

  
backup
February 04 2017 | 06:02 AM

%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d

മുഹമ്മ: കേരള സര്‍ക്കാരിന്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഫലപ്രദമായി വിജയിപ്പിക്കാന്‍ തണ്ണീര്‍മുക്കം ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബഹുജന പങ്കാളിത്തത്തോടെ ഹൈടെക് ആക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനു തുടക്കമായി.
12 ക്ലാസ് മുറികളാണ് ഹൈടെക് ആക്കുന്നത്. 5ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജനപ്രതിനിധികള്‍, രക്ഷകര്‍ത്താക്കള്‍, പി ടി എ, പൂര്‍വ്വവിദ്യാര്‍ഥികള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ വികസന ഫണ്ട് സമാഹരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 12ന് രാവിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സിനിമോള്‍ സോമന്‍ അധ്യക്ഷതവഹിക്കും.
ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. മുതിര്‍ന്ന പൂര്‍വ്വവിദ്യാര്‍ഥികളെ ജില്ലാപഞ്ചായത്തംഗം സിന്ധു വിനു അദരിക്കും. ചേര്‍ത്തല ഡിവൈ.എസ്.പി.വൈ ആര്‍ റെസ്റ്റം പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് വിശദീകരിക്കും.
വൈകിട്ട് 4ന് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷതവഹിക്കും.
കെ.സി വേണുഗോപാല്‍ എം.പി പ്രതിഭകളെ ആദരിക്കും. സാനുസുധീന്ദ്രന്‍, ജോബിന്‍ ജോസഫ്, സിന്ധു വിനു, സി വി വിനു, ആര്‍ അനിലാല്‍, കെ പി വേണുക്കുട്ടന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago