HOME
DETAILS
MAL
രോഗ പ്രതിരോധ തീവ്രയജ്ഞ പരിപാടി തുടങ്ങി
backup
May 28 2016 | 01:05 AM
ആലപ്പുഴ: മഴക്കാല രോഗ പ്രതിരോധത്തിന്റെ മുന്നോടിയായി ജില്ലയില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സോണുകളായി തിരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂണ്‍ മാസം ഒന്നാം തീയതി മുതല്‍ 30-ാം തീയതി വരെ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയാറാക്കി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ജൂണ്‍ മാസത്തില്‍ മൂന്ന് റൗണ്ട് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ക്ലോറിനേഷന്, ഹോട്ടലുകള്‍ പരിശോധന, അന്യസംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങള്‍, വീടുകള്‍, പ്ലാന്റേഷന് എന്നിവടങ്ങളിലെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഓഫിസ,്പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില്‍ ശൂചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."