പന്ത്രണ്ട് പവന് മോഷ്ടിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍
ബാലരാമപുരം: ബാലരാമപുരം കൊടിനടയില്‍ സരിതകുമാരിയുടെ വീടിന്റെ മുന്‍ വശത്തെ വാതില്‍ ഇടിച്ച് പൊളിച്ച് അകത്തുകയറി മേശയില്‍ സൂക്ഷിച്ചിരുന്ന 12.75 പവന്റെ ആഭരണങ്ങളും രൂപയും മോഷ്ടിച്ച കേസിലെ പ്രതികളെ ഇന്നലെ ബാലരാമപുരം പൊലീസ് പിടികൂടി. ബാലരാമപുരം ഐത്തിയൂര്‍ വിപിന്നിവാസില് റഹിമിന്റെ മകന് മക്കു എന്നു വിളിക്കുന്ന ഷഫീക്ക് (28), ബാലരാമപുരം വണികര്‍ തെരുവില്‍ പരമുവിന്റെ മകന് കുമാര്‍ എന്നു വിളിക്കുന്ന ശ്രീകുമാര്‍ (44) എന്നിവരാണ് പിടിയിലായത്.
അടച്ചിട്ട വീട്ടില്‍ കഴിഞ്ഞ 30ന് ആയിരുന്നു മോഷണം നടന്നത്. പ്രതികളുടെ പേരില്‍ മറ്റു നിരവധി മോഷണ കേസുകളുള്ളതായി ബാലരാമപുരം പൊലിസ് അറിയിച്ചു. ആസാം സ്വദേശിയായ നിരഞ്ജന് ഗുസ് മുത്തേരിയുടെ മൊബൈല്‍ ഫോണും അയ്യായിരം രൂപയും അപകരിച്ച കേസും തെളിഞ്ഞിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ബി.ഹരികുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."