അഭിനന്ദിനഭിനന്ദനം, ലൂമിയറിനിത് വന്ദനം
നിലവിലെ സിനിമ വ്യവസ്ഥിതിക്കു നേരെ കാര്‍ക്കിച്ചുതുപ്പിയാണ് അഭിനന്ദ് തന്റെ മോണോ ആക്ട് അവസാനിപ്പിച്ചത്. സിനിമയെ ശുദ്ധീകരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സിനിമാക്കരന് വേദിയില്‍ ചെയ്യാനാവുന്നത് അഭിനന്ദ് ചെയ്തിട്ടുണ്ട്. സിനിമയില്‍ തിളങ്ങുന്ന താരമാണ് അഭിനന്ദ്. ഉദാഹരണം സുജാത, ആന അലറലോടലറല്‍, കവി ഉദ്ദേശിച്ചത്, കൊച്ചൗവ്വ പൗലോ അയപ്പകൊയ്‌ലോ എന്നിങ്ങനെ ചെയ്ത സിനിമകളിലെല്ലാം മിന്നി.
ലൂമിയര്‍ സഹോദരന്മാര്‍ സിനിമ എന്ന വിസ്മയത്തിന് ജനനം നല്‍കിയപ്പോള്‍ മുപ്പത് വെള്ളിക്കാശിന് വമ്പന്‍സ്രാവുകള്‍ക്ക് ഒറ്റിക്കൊടുക്കുന്ന പള്‍സറുകള്‍ സിനിമയിലുണ്ടാകുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. അധപതിച്ചു കൊണ്ടിരിക്കുന്ന സിനിമക്ക് നേരെ നിര്‍മാല്യത്തിലെ വെളിച്ചപ്പാടായി വന്ന അഭിനന്ദിന്റെ അവതരണത്തിന് നിറകയ്യടിച്ച് സദസിന്റെ അഭിനന്ദനം. ജെ.സി ഡാനിയല്‍ തുടങ്ങിവെച്ച മലയാള വിസ്മയത്തിന് ജോണ്‍ എബ്രഹാമിനെപ്പോലുള്ള ഒറ്റയാള്‍ പട്ടാളങ്ങള്‍ ജനകീയ സിനിമക്കു വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ അനുസ്മരിച്ചാണ് അഭിനന്ദ് തുടങ്ങിയത്. രണ്ടാം ക്ലാസ് മുതലാണ് അഭിനന്ദ് അഭിനയം പഠിക്കാനാരംഭിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷവും കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് കണ്ണൂരിലെ പട്ടന്നൂര്‍ കെ.പി.സി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഈ മിടുക്കന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."