ബഹ്റൈനില്‍ വിദ്യാര്‍ത്ഥിനി പീഢിപ്പിക്കപ്പെട്ട സംഭവം; പ്രവാസി രക്ഷിതാക്കള്‍ ജാഗ്രതപാലിക്കണമെന്ന് ഫഖ്റുദ്ധീന്‍ തങ്ങള്‍
മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിലെ ഉമ്മുല്‍ ഹസമില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി അയല്‍വാസിയാല്‍ പീഢിപ്പിക്കപ്പെട്ട സംഭവത്തില്‍ സമസ്ത ബഹ്റൈന്‍ പ്രസി!ഡന്റിന്റെ സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
ഫ്ലാറ്റുകളില്‍ മക്കളെ ഒറ്റക്ക് നിര്‍ത്തി ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി മണിക്കൂറുകളോളം പുറത്തു പോകുന്ന രക്ഷിതാക്കള്‍ എത്രമാത്രം ജാഗ്രത പാലിക്കണമെന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണിതെന്ന് തങ്ങള്‍ ഓര്‍മ്മപ്പെടുത്തി.
കഴിഞ്ഞ ദിവസം മനാമയിലെ സമസ്ത ബ ഹ്റൈന്‍ ആസ്ഥാനത്ത് നടന്ന സ്വലാത്ത് മജ് ലിസിലും രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തങ്ങള്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
മത പഠന ക്ലാസ്സുകളുടെ പേരിലായാലും ആത്മീയ സദസ്സുകളുടെ പേരിലായാലും പതിവായി മണിക്കൂറുകളോളം കുട്ടികളെ വീട്ടിലാക്കി പുറത്തു പോകുന്നത് രക്ഷിതാക്കള്‍ ഒഴിവാക്കണമെന്നും പുറത്തുപോകേണ്ട അനിവാര്യഘട്ടങ്ങളില്‍ മക്കള്ക്ക്അവശ്യമായ സുരക്ഷ നല്കി എന്ന് ഉറപ്പ് വരുത്തണമെന്നും തങ്ങള്‍ നിര്‍ദേശിച്ചു.
പല തെറ്റുകളും അവസരങ്ങളുടെ സൃഷ്ടിയാണെന്നും അത്തരം അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതാക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."