പ്രസംഗം ഗംഭീരമാക്കി അസീം
കൊച്ചി: തന്റെ പ്രസംഗം വാട്‌സ് ആപ്പിലൂടെ ബന്ധുക്കള്‍ കണ്ട ശേഷം ലഭിച്ച വോയിസ് മെസേജ് കേള്‍ക്കുന്ന തിരക്കിലായിരുന്നു പ്രസംഗവേദിക്ക് സമീപം അസീം. വീല്‍ ചെയറിലിരുന്ന് പ്രസംഗിച്ച് മികവുകാട്ടിയ വളാഞ്ചേരി വി.കെ.എം സ്‌പെഷല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ അസീം ഹാറൂന്‍ മാതാവിനും കുഞ്ഞനുജത്തിക്കുമൊപ്പമാണ് മത്സരിക്കാനെത്തിയത്. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച അസീം തന്റെ വൈകല്യത്തെ മറന്നാണ് പ്രസംഗമത്സരത്തിനെത്തിയത്.'പരിസരമലിനീകരണം' എന്ന വിഷയത്തില്‍ പ്രസംഗിക്കുന്നതിനിടെ നമ്മള്‍ തന്നെ വിചാരിച്ചാലെ പരിസരമലിനീകരണം ഇല്ലാതാക്കാന്‍ കഴിയൂ എന്ന ഉപദേശം നല്‍കാനും അസീം മറന്നില്ല. ജന്മനാ രോഗം ബാധിച്ച അസീം പിതാവിന്റെ മരണശേഷമാണ് ദുബൈയില്‍ നിന്നും മാതാവിനും അനുജത്തിക്കുമൊപ്പം സ്വദേശമായ കണ്ണൂരിലെത്തിയത്. സ്‌കൂളിനോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍തന്നെയാണ് ഇവരുടെ താമസവും. ദിവസവും ഫിസിയോതെറാപ്പി ചെയ്യേണ്ടതിനാലാണ് താമസം സ്‌കൂളിനടുത്താക്കിയത്. പ്രസംഗത്തില്‍ മാത്രമല്ല കായികമേളയിലും പങ്കെടുക്കാറുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."