പിണറായി മോദിക്കും ട്രംപിനും തുല്യന്‍: രാജാജി മാത്യു തോമസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും തുല്യമെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എം.എല്‍.എയുമായ രാജാജി മാത്യു തോമസ് . സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറിലാണ് രാജാജിയുടെ രൂക്ഷ പരാമര്‍ശം. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരം തന്നെയാണ്്. ''കടക്ക് പുറത്ത്'' എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ല. ആശയവിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്ന ഇടതുപക്ഷ നയം ആശാസ്യമല്ല. ഇക്കാര്യം ഇടതുപക്ഷം ചിന്തിക്കണം. തന്റെ നിലപാട് സമൂഹത്തിന് വേണ്ടിയാണെന്നും രാജാജി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സെമിനാര്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി. ഗൗരീദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.വി. നികേഷ്‌കുമാര്‍, അഡ്വ. എ. ജയശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണം, ക്രിസ്മസ് അവധികള്‍ ചട്ടപ്രകാരം നല്‍കണമെന്ന് ബാലാവകാശ കമ്മിഷന്‍തിരുവനന്തപുരം: സി.ബി.എസ്.ഇ അഫിലിയേഷന്‍ ഉള്ള എല്ലാ സ്‌കൂളുകളും ഓണം, ക്രിസ്മസ് അവധികള്‍ ചട്ടം അനുസരിച്ച് കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ഉത്തരവായി. കണ്ണൂര്‍ പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്‌കൂളിലെ ക്രിസ്മസ് അവധി സംബന്ധിച്ച പരാതി തീര്‍പ്പാക്കവെയാണ് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് പൊതുവില്‍ ബാധകമാകുന്ന ഉത്തരവ് കമ്മിഷന്‍ പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."