
രജിസ്റ്റര്‍ ചെയ്യുന്നവരില്‍ പകുതിയോളം പരീക്ഷയ്ക്കെത്തുന്നില്ല
ബത്തേരി: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ കോഴ്സ് അടിമുടി മാറുന്നു. 2006-07 വര്‍ഷത്തില്‍ ആരംഭിച്ച തുല്യതാ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഭൂരിഭാഗവും പരീക്ഷക്കെത്തുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് പുതിയ മാറ്റങ്ങള്‍ക്ക് അധികൃതര്‍ ആലോചിക്കുന്നത്. കോഴ്സ് ആരംഭിച്ച് പത്ത് വര്‍ഷത്തിനിടെ 2,68,253 പേരാണ് പത്താംതരം തുല്യതയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ 1,41,101 പേര് മാത്രമാണ് പരീക്ഷയെഴുതിയത്. രജിസ്റ്റര്‍ ചെയ്തതില്‍ 48 ശതമാനം പേരും പരീക്ഷക്കെത്തിയിരുന്നില്ല. ഇതുകൊണ്ടാണ് സിലബസിലും പഠനരീതികളിലും മാറ്റം വരുത്തി പരീക്ഷാപേടി മാറ്റി രജിസ്റ്റര്‍ ചെയ്തതവരെ മുഴുവന്‍ പരീക്ഷെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന്് സാക്ഷരതാ മിഷന് ഡയറക്ടര്‍ പി.എസ് ശ്രീകല പറഞ്ഞു. നിലവിലെ സമ്പ്രദായത്തെ അടിമുടി പരിഷ്കരിച്ച് 2017-18 അധ്യയന വര്‍ഷം മുതല്‍ തുല്യതാ കോഴ്സുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുതിനുള്ള പദ്ധതികളാണ് സാക്ഷരതാ മിഷന് ആവിഷ്ക്കരിച്ചിരിക്കുന്നത്. എസ്.ഇ.ആര്.ടി.ഇയുടെ സഹകരണത്തോടെ കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് പത്താംതരത്തിലെ പഠനസാമഗ്രികള്‍ സാക്ഷരതാ മിഷന് തയാറാക്കുന്നത്. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പാഠഭാഗങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്തിയുള്ള സിലബസാകും കര്‍മപദ്ധതിയുടെ അടിസ്ഥാനത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താംതരം തുല്യതാ കോഴ്സിന് ഉണ്ടാവുക. മുതിര്‍ന്ന പഠിതാക്കളുടെ അനുഭവങ്ങളും പരമ്പരാഗത തൊഴില്‍ അറിവുകളും പ്രാദേശിക സവിശേഷതകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും. പഠിതാക്കള്‍ക്ക് ക്ലാസുകള്‍ കൂടുതല്‍ പ്രയോജനകരമാകും വിധത്തില്‍ പഠന കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള സ്കൂള്‍, കോളജ് അധ്യാപകര്‍, ബി.എഡ് വിദ്യാര്‍ഥികള്‍ എന്നിവരുടെയും പഠനകേന്ദ്രം ഉള്‍പ്പെടുന്ന പ്രദേശത്തെ വിരമിച്ച കോളജ്, സ്കൂള്‍ അധ്യാപകരുടെയും സേവനം ലഭ്യമാക്കും. തുല്യതാ ക്ലാസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. പരീക്ഷാപേടിയകറ്റാന് ബോധവല്കരണ ക്ലാസുകള്‍, വിദഗ്ധരായ വ്യക്തികളുടെ ഗസ്റ്റ് ക്ലാസുകള്‍ എന്നിവയും കര്‍മ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. കൂടാതെ നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകളിലേക്ക് രജ്സ്ട്രേഷന് നിലവില്‍ കുറവാണ്. സംസ്ഥാനത്തെ ഔപചാരിക വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്ക് കുറവായതാണ് ഈ കോഴ്സുകളില്‍ രജ്സ്ട്രേഷന് കുറയാന്‍ കാരണമായി പറയുന്നത്. എന്നാല്‍ പട്ടികജാതി കോളനികള്‍, ആദിവാസി ഊരുകള്‍, തീരദേശങ്ങള്‍ എന്നിവിടങ്ങില്‍ ഇപ്പോഴും നാലാംതരം, ഏഴാംതരം വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാത്തവര്‍ നിരവധിയാണ്. സമഗ്ര സാക്ഷരത സര്‍വേയുടെ ഭാഗമായി ഈ കണക്കുകളും സാക്ഷരതാ മിഷന് ശേഖരിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി രജസ്റ്റര്‍ ചെയ്യിക്കുന്നതിനും മറ്റും പ്രേരക്മാര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഹയര്‍സെക്കന്‍ഡറി തലത്തിലും തുല്യതാ കോഴ്സ് സാക്ഷരതാ മിഷന് നടത്തുന്നുണ്ട്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 5 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 6 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 6 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 7 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 7 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 7 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 8 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 8 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 8 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 9 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 10 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 10 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 10 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 10 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 11 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 11 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 12 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 12 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 11 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 11 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 11 hours ago