HOME
DETAILS
MAL
ചൈനാ-പാക് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും പങ്കാളിയാകണമെന്ന് പാകിസ്താന്
backup
February 05 2017 | 02:02 AM
ഇസ്ലാമാബാദ്: ചൈന-പാക് സാമ്പത്തിക ഇടനാഴിയെ എതിര്‍ക്കുന്നതിന് പകരം ഇന്ത്യയും പദ്ധതിയുടെ ഭാഗമാകണമെന്ന് പാകിസ്താന് ആസൂത്രണ വികസന വകുപ്പ് മന്ത്രി അഷാന്‍ ഇഖ്്ബാല്‍.
ഇടനാഴിയിലൂടെ ചൈനയിലേക്കുള്ള ചരക്കുകടത്ത് എളുപ്പമാകുമെന്നും ഇത് ഇന്ത്യയുടെ വ്യാപാര മേഖലക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി അവരെയും പദ്ധതിയുടെ ഭാഗമാക്കുമെന്ന് അഷാന്‍ ഇഖ്ബാല്‍ പറഞ്ഞു.
54 ബില്യന്‍ ഡോളറിന്റെ പദ്ധതിയാണ് ചൈന-പാക് സാമ്പത്തിക ഇടനാഴി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക പുരോഗതി ലക്ഷ്യംവച്ചുള്ളതാണ് ഇത്.
പാകിസ്താനെ തങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കാനാണ് ചൈനയുടെ പദ്ധതിയെന്ന് പാകിസ്താനിലെ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇന്ത്യയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."