ദേശീയപാത വികസനം: തണല്‍മരങ്ങള്‍ക്ക് മരണമണി
പള്ളിക്കല്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ തണല്‍ മരങ്ങള്‍ക്കു കോടാലി വീഴുന്നു. റോഡില്‍ അപകട ഭീഷണി ഉയര്‍ത്തിനില്‍ക്കുന്നതും റോഡരികിലുള്ളതുമായ ഇരുപതിലേറെ തണല്‍ മരങ്ങളാണ് മുറിച്ചുമാറ്റുന്നത്.
ദേശീയപാത ചെട്ട്യാര്‍മാട് മുതല്‍ കാക്കഞ്ചേരിവരെയുള്ള രണ്ടു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍മാത്രം ദേശീയപാത വീതികൂട്ടലിന്റെ പേരില്‍ മുറിച്ചു മാറ്റുന്നത് ഇരുപതിലേറെ മരങ്ങളാണ്. ഇവിടെ റോഡ് വീതികൂട്ടി ടാര്‍ ചെയ്തതോടെ മരങ്ങള്‍ പലതും റോഡിനു നടുവിലായത് ഏറെ ഭീഷണിയായിരുന്നു. മുറിച്ചുമാറ്റേണ്ട മരങ്ങള്‍ മുറിച്ചുമാറ്റാതെ മരത്തിനു ചുറ്റും ടാര്‍ ചെയ്തു റോഡ് വീതികൂട്ടൂകയായിരുന്നു. ആഴ്ചകള്‍ക്കു മുന്‍പാണ് ഈ പ്രവൃത്തി നടന്നത്.
ഇപ്പോള്‍ മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുന്ന ഭാഗത്തു വീണ്ടും റോഡ് കുത്തിപ്പൊളിച്ച് റീ ടാറിങ് ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നും അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."