ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തിനുള്ള നിയന്ത്രണം ഒഴിവാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കൂടുതല്‍ വിദേശനിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ചില്ലറ വില്‍പ്പ മേഖലയിലെ വിദേശനിക്ഷേപ നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്രം. ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ മേഖലയിലും ഉണ്ടായിരുന്ന നിയന്ത്രണമാണ് പ്രധാനമായും എടുത്തുകളഞ്ഞിരിക്കുന്നത്. ഇവിടെങ്ങളില്‍ നൂറു ശതമാനം നിക്ഷേപത്തിനാണ് ഞാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് വിദേശ നിക്ഷേപത്തില്‍ കൂടുതല്‍ ഇളവുകളനുവദിക്കാന്‍ തീരുമാനിച്ചത്. അതേ സമയം എയര്‍ ഇന്ത്യയിലെ വിദേശ നിക്ഷേപം 49 ശതമാനമാക്കി.
നിയന്ത്രണങ്ങള്‍ പൂര്‍ണമായി എടുത്തുകളഞ്ഞതോടെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഇന്ത്യന്‍ ചില്ലറ വില്‍പ്പന മേഖലയില്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല. എന്നാല്‍, രാജ്യത്തെ ചെറുകിട കച്ചവടക്കാരെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം എടുത്തുകളഞ്ഞിരിക്കുന്നത്. വിദേശനിക്ഷേപത്തിന്റെ വര്‍ധനവ് ജി.ഡി.പി വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ചില്ലറ മേഖലയിലെയും മറ്റു മേഖലയിലെയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."