വി.കെ ശശികല തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി.കെ ശശികലയെ തമിഴ്‌നാട് നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തു. അണ്ണാഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം.
ഇതിനിടെ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജി വെച്ചു. താന്‍ സ്ഥാനമൊഴിയുകയാണെന്നും ശശികലയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയാണെന്നും ഒ.പനീര്‍ശെല്‍വം യോഗത്തില്‍ വ്യക്തമാക്കി.
Chinnamma all set to become the Next Chief Minister of Tamil Nadu.
— AIADMK (@AIADMKOfficial) February 5, 2017
എട്ടിനോ ഒൻപതിനോ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജയലളിതയുടെ മരണശേഷം എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയ ശശികലയുടെ നിയന്ത്രണത്തിലാണ് നിലവില്‍ ഭരണം.
ജയലളിത മരണപ്പെട്ടപ്പോള്‍ തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് പാർടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."