HOME
DETAILS
MAL
വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അവകാശമില്ല: സുപ്രിംകോടതി
backup
February 05 2017 | 10:02 AM
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനും അവകാശമില്ലെന്ന് സുപ്രിംകോടതി. രാജ്യത്തെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ നല്കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്‍.ജി.ഒ യ്ക്ക് വേണ്ടി ഹാജരായ ധനേഷ് ഇഷ്ധന് കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യം. ഇല്ലെന്ന് മറുപടി. അപ്പോഴാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാത്ത ഒരാള്‍ക്ക് സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള അവകാശമില്ലെന്ന് കോടതി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."